Get Updates
Get notified of breaking news, exclusive insights, and must-see stories!

നിശാപാര്‍ട്ടി: സിനിമാതാരത്തിന്റെ മകനും പിടിയിലായി?

മുബൈ: നിശാപാര്‍ട്ടിയ്ക്കിടെ പോലീസ് പിടിയിലായവരില്‍ സിനിമാതാരത്തിന്റെ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഖാലപൂര്‍ പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഐഎസ് പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിയിലായവരില്‍ ഒരാള്‍ സാക്ഷി ഖന്ന ആണെന്നും ഇത് പ്രമുഖ നടന്‍ വിനോദ് ഖന്നയുടെ മകനാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നുമാണ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചത്.

പിടിയിലായ 307 പേരില്‍ 302 പേരെ വൈദ്യ പരിശോധനയ്ക്കു ശേഷം പോകാന്‍ അനുവദിച്ചുവെന്ന് റായ്ഗഡ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിടിയിലായവരില്‍ നിന്ന് പോലീസ് 2.5 കിലോഗ്രാം കഞ്ചാവും 450 മില്ലിഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ നല്‍കിയ പരസ്യം കണ്ടാണ് പലരും നിശാപാര്‍ട്ടിയ്‌ക്കെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്ന് പ്രവേശന ഫീസായി 1000 രൂപയും സംഘാടകര്‍ വാങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+