Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ പുനസംഘടന: ആന്റണിയുടെ വകുപ്പ് മാറുമോ?

AK Antony
ദില്ലി: അഴിമതി ആരോപണങ്ങളില്‍ മങ്ങിയ യുപിഎ സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജൂണ്‍ അവസാനവാരത്തില്‍ മന്ത്രിസഭാ പുനസംഘടന നടത്തും. പുനസംഘടന സംബന്ധിച്ച് മന്‍മോഹന്‍ മുന്നോട്ടുവച്ച് നിര്‍ദ്ദേശങ്ങള്‍ സോണിയയുടെ പരിഗണനയിലാണ്.അഴിമതി ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വരുന്നതിനാല്‍ സമൂലമായ മാറ്റങ്ങള്‍ മന്ത്രിസഭയില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.

ഇതില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും സ്ഥാനചലനങ്ങള്‍ സംഭവിക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ പ്രതിരോധ മന്ത്രിയായ എകെ ആന്റണിയെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിലവില്‍ ആഭ്യന്തരമന്ത്രിയായ പി ചിദംബരത്തെ പ്രതിരോധ മന്ത്രിയാക്കിയേയ്ക്കും. ആന്റണിയെ ആഭ്യന്തരകാര്യം ഏല്‍പ്പിക്കാനായിരിക്കും മന്‍മോഹന്‍ തീരുമാനിക്കുകയെന്നും സൂചനയുണ്ട്.

എസ്എം കൃഷ്ണ, എംഎസ് ഗില്‍, കാന്തി ലാല്‍, മുരളി ദിയോറ, എന്നിവര്‍ക്ക് പദവികള്‍ നഷ്ടപ്പെട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ സഹമന്ത്രിസ്ഥാനത്തുള്ള യുവകോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യയെ സ്വതന്ത്രച്ചുമതല ഏല്‍പ്പിച്ചേയ്ക്കും. കൂടുതല്‍ യുവാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള സഹമന്ത്രി കെവി തോമസിനും സ്വതന്ത്ര പദവി ലഭിച്ചേയ്ക്കുമെന്ന് അഭ്യൂഹമുണ്ട്.

പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിമാരെ നിലനിര്‍ത്തണോ മാറ്റണോയെന്നകാര്യം മന്‍മോഹന്‍ തീരുമാനിയ്ക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു മന്ത്രിയുടെ പ്രവര്‍ത്തനമികവിന്റെ കാര്യത്തില്‍ മന്‍മോഹന്‍ സന്തുഷ്ടനല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ആരാണെന്ന കാര്യം വ്യക്തമല്ല.

മന്ത്രിസഭാ പുനസംഘടനയില്‍ മുസ്ലീം ലീഗ് നേതാവും വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദിന് സ്വതന്ത്രച്ചുമതല നല്‍കണമെന്ന് ലീഗ് നേതൃത്വം ശഠിച്ചേയ്ക്കാനിടയുണ്ട്. കേരളത്തില്‍ അഞ്ചാമതൊരു മന്ത്രികൂടിവേണമെന്ന നിലപാടില്‍ നിന്നും ലീഗ് പിന്നോക്കം പോയത് അഹമ്മദിന് സ്വതന്ത്രച്ചുമതല നല്‍കുമെന്ന ഉറപ്പിന്മേലാണെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൂടുതല്‍ യുവക്കളെ പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുകയാണെങ്കില്‍ അക്കൂട്ടത്തില്‍ സിന്ധ്യയ്ക്ക് പുറമേ സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ, അരുണ്‍ യാദവ്, പ്രതീക് പാട്ടീല്‍, അഗത സാഗ്മ എന്നിവരുടെയെല്ലാം പേരുകള്‍ വരാനിടയുണ്ട്. റെയില്‍ വകുപ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മാറ്റില്ലെന്നാണ് സൂചന. എന്നാല്‍ അഴിമതി ആരോപണം കൊണ്ട് വിവാദത്തിലായ ടെലികോം വകുപ്പ് കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് അഭ്യൂഹമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+