ദില്ലി: നിരുപമ റാവുവിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി പദവി അലങ്കരിയ്ക്കാന്‍ വീണ്ടും ഒരു മലയാളി. മലപ്പുറം മീമ്പാട്ട് കുടുംബാംഗമായ രഞ്ജന്‍ മത്തായിയാണ് പുതിയ വിദേശകാര്യ സെക്രട്ടറിയായി ഓഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കുന്നത്. വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്ന ഏഴാമത്തെ മലയാളിയാണ് ഇദ്ദേഹം.
ഓഗസ്റ്റ് ഒന്നു മുതലുള്ള രണ്ട് വര്‍ഷക്കാലത്തേയ്ക്കാണ് രഞ്ജന്‍ മത്തായിയുടെ നിയമനം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
1974 ലെ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ബാച്ചുകാരനായ ഇദ്ദേഹം മുന്‍പ് ഇസ്രായേലിലും ഖത്തറിലും ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായിട്ടുണ്ട്. ബ്രിട്ടനില്‍ ഡപ്യൂട്ടി ഹൈകമ്മീഷണറായും വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും രഞ്ജന്‍ മത്തായി ചുമതല വഹിച്ചിട്ടുണ്ട്.
പുനെ നാഷ്ണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ പ്രഫസറായിരുന്ന തോമസ് മത്തായിയുടേയും അധ്യാപികയായിരുന്ന സാറയുടേയും മകനാണ് രഞ്ജന്‍ മത്തായി. ഗീതയാണ് ഭാര്യ.
Ending weeks of speculation, the Government on Monday appointed Ranjan Mathai, India's ambassador to France, as the next foreign secretary. He will succeed Nirupama Rao. Mathai will hold office for a two-year term and will assume office on Aug 1, 2011, external affairs ministry spokesperson Vishnu Prakash told reporters here.