നീലേശ്വരത്ത് യുവാവ് ഭാര്യയെ15,000 രൂപയ്ക്ക് വിറ്റു
നീലേശ്വരം: മദ്യപിക്കാന്‍ പണം സ്വരൂപിക്കാനായി ഭാര്യയെ ഭര്‍ത്താവ് 15,000രൂപയ്ക്ക് വിറ്റു. കാസര്‍ക്കോട് ജില്ലിയലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ഇരുപത്തിയൊന്‍പതുകാന്‍ പ്രസാദാണ് ഭാര്യയെ സുഹൃത്തായ മനോജിന് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് പ്രസാദിനെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സംഭവം കേസായതോടെ മനോജ് ഒളിവില്‍പ്പോയിരിക്കുകയാണ്.
നാല് വര്‍ഷം മുമ്പാണ് ചോയ്യങ്കോട് സ്വദേശിനിയെ പ്രസാദ് വിവാഹം ചെയ്തത്. പ്രസാദ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
പ്രസാ് മനോജില്‍നിന്ന് 15,000രൂപ വാങ്ങിയെന്നും പിന്നീട് മനോജ് തന്നെ പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. യുവതി ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഒന്നാം ക്ലാസ് കോടതി ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്കുകയായിരുന്നു.
ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. ജോസി ചെറിയാനെയും യുവതി നേരില്‍ സമീപിച്ച് സംഭവം അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും യുവതി പരാതിനല്കും.
ഇതുവരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി കേട്ടുകൊണ്ടിരുന്ന സംഭവത്തിന് കേരളം സാക്ഷിയായിരിക്കുകയാണ്. ചൂതാട്ടത്തിനും മദ്യപാനത്തിനും മറ്റുമായി ഭാര്യമാരെ വില്‍ക്കുന്ന എത്രയോ സംഭവങ്ങള്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വ്വമായിമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications