പറവൂര്‍ കേസ്: മറ്റൊരു സിപിഎം നേതാവും അറസ്റ്റില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട ട്രേഡ് യൂണിയന്‍ നേതാവ് അറസ്റ്റിലായി. സിപിഎം പുത്തന്‍ കുരിശ് ലോക്കല്‍ കമ്മിറ്റിയംഗമായ കെഎം എല്‍ദോയാണ് അറസ്റ്റിലായത്. കാലത്ത് 11 മണിയോടെ ഇയാള്‍ ക്രൈബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.
കേസില്‍ നേരത്തേ അറസ്റ്റിലായ സിപിഎം നേതാവ് തോമസ് വര്‍ഗീസിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘത്തില്‍പ്പെട്ടയാളാണ് എല്‍ദോ. വര്‍ഗീസ് അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോവുകയായിരുന്നു.
എല്‍ദോയുടെ സാന്‍ട്രോ കാറിലാണ് പെണ്‍കുട്ടിയെ ഇവര്‍ തിരുവനന്തപുരത്തെ തമ്പാനൂരിലുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ കാര്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച തന്നെ കസ്റ്റഡയിലെടുത്തിരുന്നു. കൊച്ചി റിഫൈനറിയിലെ തൊഴിലാളി നേതാവുകൂടിയാണ് എല്‍ദോ.












Click it and Unblock the Notifications