പറവൂര്‍:പ്രതിപ്പട്ടികയില്‍ ട്രേഡ് യൂണിയന്‍ നേതാവും
കൊച്ചി: ഇതുവരെ 41 പേര്‍ അറസ്റ്റിലായ പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിപ്പട്ടികയില്‍ ട്രേഡ് യൂണിയന്‍ നേതാവും ഉള്‍പ്പെടുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയ്ക്കു പിന്നാലെയാണ് കൊച്ചി റിഫൈനറിയിലെ ട്രേഡ് യൂണിയന്‍ നേതാവായ ലോക്കല്‍ കമ്മിറ്റിയംഗവും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സിപിഎം പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റിയംഗവും കൊച്ചി റിഫൈനറി ജീവനക്കാരനുമായ കെ.എം. എല്‍ദോയാണു പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടിന് പി്ന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇയാളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. സദാചാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ എല്‍ദോയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് കോലഞ്ചേരി ഏരിയാ കമ്മിറ്റി അറിയിച്ചു.
നേരത്തേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി തോമസ് വര്‍ഗീസിനൊപ്പം തിരുവനന്തപുരം തമ്പാനൂരിലുള്ള ലോഡ്ജില്‍ വച്ചാണ് എല്‍ജോയും കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാനുപയോഗിച്ച എല്‍ദോയുടെ സാന്‍ട്രോ കാര്‍ െ്രെകംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ െ്രെഡവറായി പോയ സ്വരാജിനെ െ്രെകംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം ജില്ലയിലെ പിണറായി പക്ഷത്തെ ശക്തരായ നേതാക്കളാണു പറവൂര്‍ പീഡനക്കേസില്‍പ്പെട്ട തോമസ് വര്‍ഗീസും കെ.എം. എല്‍ദോയും.തോമസ് വര്‍ഗീസിനെതിരേ മുമ്പും ലൈംഗിക അപവാദക്കേസും പോലീസ് പരാതിയും ഉണ്ടായിട്ടുണ്ട്.
സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് നേരത്തേ പാര്‍ട്ടിയ്ക്കും പൊലീസിനും ഇതുസംബന്ധിച്ച് പാരതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പരാതിക്കാരിയായ മഹിളാ നേതാവിനെയും ഭര്‍ത്താവിനെയും ഗുണ്ടകളെ വിട്ടു മര്‍ദിച്ച സംഭവവും ഉണ്ടായിരുന്നു.












Click it and Unblock the Notifications