ഡെപ്യൂട്ടി സ്പീക്കറായി ശക്തനെ തിരഞ്ഞെടുത്തു

യുഡിഎഫിന്റെ അംഗബലം അനുസരിച്ച് ബിജിമോള്‍ക്ക് 68 വോട്ട് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്കേറ്റ് വിശ്രമിക്കുന്ന ധര്‍മ്മടം എംഎല്‍എ കെ.കെ നാരായണന്‍ വോട്ടുചെയ്തില്ല. ഇത് കാരണമാണ് ഒരു വോട്ട് കുറഞ്ഞത്ത. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി പ്രവര്‍ത്തിച്ച എന്‍ ശക്തന്‍ കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഇത്തവണ ശക്തന്‍ കാട്ടക്കയുടെ എംഎല്‍എയാണ്. 2005 മുതല്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗമാണ്. ഡിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications