സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുമായി ഗൂഗിള്‍

കമ്പനിയുടെ സ്ഥാപകരിലൊരാളായ ലാറി പേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമുള്ള കമ്പനിയുടെ നിര്‍ണ്ണായക ചുവടുവയ്പ്പാണിത്. ലോകത്തെ നമ്പര്‍ വണ്‍ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഫേസ്‍ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ വന്‍ ഭീഷണിയായി മാറിയിരുന്നു.
ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുണ്ടാക്കില്ലന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. ഫേസ്‍ബുക്ക് നേരിട്ടിരുന്ന പ്രധാന പ്രശ്‌നമായ 'ഹോട്ട് ബട്ടണ്‍' പോലുള്ള സുരക്ഷാ പ്രശ്‌നങ്ങളില്‍ നിന്ന് ഗൂഗിള്‍ പ്ലസ് തീര്‍ത്തും മോചിതമാണ്.
ഉപയോക്താക്കളെ ആകര്‍ഷിയ്ക്കാനായി സുഹൃത്തുക്കള്‍ളേയും കുടുംബാംഗങ്ങളേയും സഹപ്രവര്‍ത്തകരേയുമൊക്കെ പ്രത്യേക വലയങ്ങളിലാക്കി സൗഹൃദം സൂക്ഷിക്കാനുള്ള സൗകര്യമാണ് ഗൂഗിളൊരുക്കിയിരിയ്ക്കുന്നത്. ഇപ്പോള്‍ ഗൂഗിളില്‍ നിന്ന് ക്ഷണം ലഭിയ്ക്കുന്ന ആളുകള്‍ക്ക് മാത്രമേ ഗൂഗിള്‍ പ്ലസില്‍ അംഗമാകാന്‍ കഴിയൂ. ഗൂഗിള്‍ പ്ലസ് എല്ലാവര്‍ക്കും ഉപയോഗിയ്ക്കാന്‍ കഴിയുന്നതെന്നാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
ഫേസ്‍ബുക്കിന്റെ ജനപ്രീതിയ്ക്കു തടയിടുക എന്നതാണ് ഗൂഗിള്‍ പ്ലസിന്റെ പ്രധാന ലക്ഷ്യം. യുഎസില്‍ ശരാശരി നെറ്റ് ഉപഭോക്താവ് 375 മിനിറ്റ് ഫേസ്‍ബുക്കില്‍ ചെലവഴിയ്ക്കുമ്പോള്‍ വെറും 231 മിനിറ്റേ ഗൂഗിളിനു വേണ്ടി മാറ്റി വയ്ക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ നല്‍കുന്ന പതിവു സൗകര്യങ്ങളെല്ലാം ഗൂഗിള്‍ പ്ലസിലുണ്ട്. ഇതിനു പുറമേ 10 പേര്‍ക്ക് പങ്കെടുക്കാവുന്ന വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും ഗൂഗിള്‍ പ്ലസ് ഒരുക്കിയിട്ടുണ്ട്.
ഫേസ്‍ബുക്കിനെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലസിലേയ്ക്ക് മാറുമോ എന്ന ചോദ്യത്തിന് ആളുകള്‍ രണ്ടും ഉപയോഗിയ്ക്കുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ എന്‍ജിനീയറിങ് വിഭാഗം തലവന്‍ പറഞ്ഞു.












Click it and Unblock the Notifications