അഭിനയത്തിന് വിരാമം; ചിരഞ്ജീവി മന്ത്രിയായേയ്ക്കും

രാഷ്ട്രീയ തിരക്കായതിനാല്‍ ഇനി അഭിനയിക്കാനില്ലെന്നും തെലുങ്ക് ചലച്ചിത്രലോകത്തെ തന്റെ അഭാവം മകന്‍ രാംചരണ്‍ നികത്തുമെന്നും ചിരഞ്ജീവി പറഞ്ഞു. അദ്ദേഹത്തിന്റെ 150ാം സിനിമാ പ്രഖ്യാപനത്തിനായി കാത്തിരുന്ന ആയിരക്കണക്കിന് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് ചിരഞ്ജീവി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
അടുത്ത സിനിമയില്‍ മുഖ്യമന്ത്രിയുടെ റോള്‍ അണിയുമോ എന്ന ചോദ്യത്തിനു യഥാര്‍ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായി തന്നെ കാണാനാണ് ജനം ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി. കുറച്ചുനാള്‍ മുമ്പ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു.












Click it and Unblock the Notifications