കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശാപാര്‍ട്ടി: ജെഡെ കേസന്വേഷണ ഉദ്യോഗസ്ഥനും പ്രതി

  • By Nisha Bose
Google Oneindia Malayalam News

മുബൈ: നിശാപാര്‍ട്ടിയില്‍ അറസ്റ്റിലായ ആന്റി-നാര്‍ക്കോട്ടിക് സെല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജാദവ് ജ്യോതിര്‍മയി ഡേ കേസന്വേഷണത്തില്‍ പങ്കാളിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഖാലാപൂര്‍ മൗണ്ട് വ്യൂ റിസോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന നിശാപാര്‍ട്ടിയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. ഇതിലുള്‍പ്പെട്ട 300 പേര്‍ക്കൊപ്പം അറസ്റ്റിലായ അനില്‍ ജാദവ് താന്‍ പോലീസ് ഓപ്പറേഷന്റെ ഭാഗമായി വന്നതാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പിന്നീടാണ് പ്രമാദമായ ജ്യോതിര്‍മയി ഡേ കേസന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നിരവധി പോലീസുദ്യോഗസ്ഥരില്‍ ഒരാളാണ് അനില്‍ ജാദവ് എന്നു തെളിഞ്ഞത്. ഒരു സീനിയര്‍ ഓഫീസറുടെ അഭ്യര്‍ഥന പ്രകാരം സുരേഷെന്ന ഗുണ്ടാനേതാവിന്റെ അനുയായിയ്ക്ക് ജെഡെ വധത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിയ്ക്കുകയായിരുന്നു അനില്‍ ജാദവ്.

കോടതിയില്‍ നിന്നും സര്‍ക്കാറില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നിരന്തരമായ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് മുംബൈ പോലീസ് ജെഡെ കേസന്വേഷിയ്ക്കാനായി 350 പോലീസുകാരെ നിയമിച്ചിരുന്നു.

ഈ സംഭവത്തില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് ക്ലീന്‍ സര്‍വ്വീസ് റെക്കോര്‍ഡാണ് അനില്‍ ജാദവിനുള്ളത്. അനില്‍ ജാദവിന്റെ അറസ്‌റ്റോടെ ആന്റി-നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ഉത്തരവിട്ടു കഴിഞ്ഞു.

നിശാപാര്‍ട്ടിയ്ക്കിടെ പിടിയിലായവരില്‍ പ്രശസ്ത സിനിമാതാരം വിനോദ് ഖന്നയുടെ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

English summary
The anti-narcotics cell inspector who was caught and suspended for suspected involvement in a rave party was helping probe Jyotirmoy Dey's murder. Anil Jadhav was arrested on Sunday along with 300 other revellers in a raid on a rave party at Khalapur. He told the police on his arrest that he was there on a "police operation"The anti-narcotics cell inspector who was caught and suspended for suspected involvement in a rave party was helping probe Jyotirmoy Dey's murder. Anil Jadhav was arrested on Sunday along with 300 other revellers in a raid on a rave party at Khalapur. He told the police on his arrest that he was there on a "police operation"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X