കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് എതിര്‍പ്പില്ലെന്ന് മന്‍മോഹന്‍ സിങ്. എന്നാല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഇത് അസ്ഥിരത ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.

ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായം ഉണ്ടാക്കാനുള്ള ശ്രമം തുടരും. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് മന്‍മോഹന്‍ വ്യക്തമാക്കി.

ധനമന്ത്രിയുടെ ഓഫീസില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ഇതുസംബന്ധിച്ച വിവാദം അടഞ്ഞ അധ്യായമാണ്. സോണിയാഗാന്ധിയില്‍നിന്ന് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ സോണിയയുടെ പ്രവര്‍ത്തനം മികച്ചതാണ്.

രാംലീല മൈതാനിയില്‍ ബാബ രാംദേവിനും അനുയായികള്‍ക്കും നേരെ ഉണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ സര്‍ക്കാരിന് മറ്റ് പോംവഴി ഉണ്ടായിരുന്നില്ല. കള്ളപ്പണവും അഴിമതിയും നികുതിവെട്ടിപ്പും തടയാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും.

സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് പ്രധനമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന വിമര്‍ശനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാധ്യമ സമ്പര്‍ക്ക പരിപാടിയുമായി മന്‍മോഹന്‍ രംഗത്തെത്തിയത്.

English summary
Prime Minister Manmohan Singh has finally broken silence in the press meet with newspaper editors to make his thoughts and views on certain issues more transparent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X