Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ അശ്ലീലം കണ്ടു; ബില്‍ വന്നത് 62000!

സിര്‍സ: ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നാണ് ജോലിയെങ്കില്‍ ഇഷ്ടമുള്ളകാര്യങ്ങള്‍ നെറ്റില്‍ തിരയുകയെന്നത് ജീവനക്കാരുടെ പതിവാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെന്നോ സ്വകാര്യ മേഖലാ ജീവനക്കാരെന്നോ വ്യത്യാസമില്ല. ഇത്തരക്കാരില്‍ സമയം കിട്ടുമ്പോള്‍ അശ്ലീലചിത്രങ്ങളും മറ്റും കണ്ട് സംതൃപ്തിയടയുന്നവരും കുറവല്ല.

ഇത്തരത്തില്‍ ജീവനക്കാരുടെ അശ്ലീലക്കാഴ്ചകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഹരിയാന റോഡ് വേസ്. ജീവനക്കാരുടെ അശ്ലീല സിനിമ കാണലും ഡൗണ്‍ലോഡ് ചെയ്യലും കാരണം സ്ഥാപനത്തിന് 62,000 രൂപയാണ് ഇന്റര്‍നെറ്റ് ബില്‍ വന്നിരിക്കുന്നത്.

വെറും രണ്ടുമാസത്തെ ബില്‍ ആണിത് എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ എന്താണ് ഇവിടത്തെ അശ്ലീലക്കാഴ്ചയുടെ അവസ്ഥയെന്ന്. സിര്‍സയിലെ ഓഫീസിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ അശ്ലീലം കണ്ട് സ്ഥാപനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവച്ചിരിക്കുന്നത്.

എന്തായാലും ഈ തുക അശ്ലീലം കണ്ട് സന്തോഷിക്കുന്ന ജീവനക്കാരില്‍ നിന്നുതന്നെ പിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഓഫീസിലെത്തിയ ഇന്റര്‍നെറ്റ് ബില്‍ പരിശോധിച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജീവനക്കാര്‍ ഏറെയും അശ്ലീലചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ കാണുന്നതെന്ന് മനസ്സിലാക്കിയത്.

സംഭവത്തെത്തുടര്‍ന്ന് അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസിലെ എല്ലാ കമ്പ്യൂട്ടറുകളും അധികൃതര്‍ പരിശോധിച്ചു. രാത്രി സമയത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഡൗണ്‍ ലോഡ് ചെയ്തുവച്ചിരിക്കുന്ന അശ്ലീലസിനിമകള്‍ കണ്ട് ഞെട്ടിപ്പോയെന്നാണ് അന്വേഷണം നടത്തിയ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്.

സാധാരണ ഈ ഓഫീസിലെ ഇന്റര്‍നെറ്റ് ബില്‍ അയ്യായിരത്തിനും ആറായിരത്തിനും ഇടയിലാണ് വരാറുള്ളത്. എന്നാല്‍ ഇത്തവണത്തേത് വല്ലാതെ കൂടിയിരിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യം ദുരുപയോഗപ്പെടുത്തിയവര്‍ തന്നെ ഈ ബില്‍ അടയ്ക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്- ഹരിയാന റോഡ് വേസ് ജനറല്‍ മാനേജര്‍ ലജ്പത് റായ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+