ദില്ലി: സിംഗൂര്‍ ബില്‍ സ്‌റ്റേ ചെയ്യണമെന്ന ടാറ്റ മോട്ടോര്‍സിന്റെ ആവശ്യം സുപ്രീം കോടതി ശരിവയ്ച്ചു. കേസില്‍ ഹൈക്കോടതിയുടെ വിധി വരുന്നതു വരെ സിംഗൂര്‍ ബില്‍ സ്റ്റേ ചെയ്യാന്‍ കേസില്‍ വാദം കേട്ട സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
സിംഗൂര്‍ ബില്‍ സ്റ്റേ ചെയ്യാതിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ടാറ്റ മോട്ടോര്‍സ് സുപ്രീംകോടതിയെ സമീപിയ്ക്കുകയായിരുന്നു.
എല്‍ഡിഎഫ് ഭരണകാലത്താണ് സിംഗൂരില്‍ ടാറ്റാ കാര്‍ ഫാക്ടറിക്കായി 997. 1 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തത്. ഇതില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കാനുള്ള നിയമം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
Tata Motors got stay over Singur land Bill.Tata Motors have requested the apex court to stay the Singur Land Rehabilitation and Development Act passed by the West Bengal Assembly by the Trinamool Congress government.