ഒരു കോടിയുടെ ബ്രൗണ്‍ഷുഗര്‍ പിടിച്ചു
മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗര്‍ മലപ്പുറത്ത് പെരുമ്പടപ്പ് പൊലീസ് പിടിച്ചു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലപ്പെട്ടിയില്‍ ബ്രൗണ്‍ ഷുഗര്‍ കൈമാറുന്നതിനിടെയാണ് മൂവരും പൊലീസ് പിടിയിലായത്.
ഷെറീഫ് (38), സുബൈര്‍ (28), മുജീബ് (32) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാന കണ്ണിയായിരുന്ന ഹാരിസ് ഓടി രക്ഷപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന ബ്രൗണ്‍ഷുഗറാണ് പൊലീസ് പിടികൂടിയത്.












Click it and Unblock the Notifications