രണ്ട് അറകളിലായി 350 കോടിയുടെ രത്‌നശേഖരം

ഈ അറകളില്‍ നിന്ന് 350 കോടിയോളം രൂപ വിലമതിയ്ക്കുന്ന രത്‌നക്കല്ലുകളും സ്വര്‍ണാഭരണങ്ങളും മറ്റും കണ്ടെത്തിയെന്നാണ് സൂചന. തിരുവാഭരണങ്ങളിലധികവും രത്‌നക്കല്ലുകള്‍ പതിച്ചവയാണ്. കല്ലുകളില്‍ ഏറ്റവും വിലപിടിച്ച വജ്രം പതിച്ച ഏഴ് ബ്രേസ്ലെറ്റുകളുണ്ട്. മരതകം പതിച്ച 400 മാലകളും. മരതകം, മാണിക്യം, ഇന്ദ്രനീലം, പവിഴം, വൈഡൂര്യം, പേള്‍, മഞ്ഞപുഷ്യരാഗം, ഗോമേദകം നിലവറയിലുണ്ട്. ഇവയുടെ പൈതൃക മൂല്യം കണക്കാക്കാനായിട്ടില്ല. . കഴിഞ്ഞ ദിവസം സി നിലവറ പരിശോധിച്ചപ്പോള്‍ 450 കോടിയുടെ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
ഏറെ വിവാദമായ എ, ബി നിലവറകളും ഇ അറയുമാണ് പരിശോധിക്കാന്‍ ശേഷിക്കുന്നത്. ഇതില്‍ ഒരെണ്ണം ക്ഷേത്രത്തിലെ നിത്യചടങ്ങുകള്‍ക്കും വിശേഷാവസരങ്ങള്‍ക്കും തുറക്കാറുണ്ട്. ഒന്നരനൂറ്റാണ്ടായി തുറന്നിട്ടില്ലെന്ന് പറയപ്പെടുന്ന രണ്ടറകളിലും വിലമതിക്കാനാകാത്ത രത്‌നങ്ങളും വജ്രങ്ങളുമുണ്ടെന്നാണ് കരുതുന്നത്.
റിട്ടയേര്‍ഡ് ജഡ്ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക കമീഷന്‍ ബുധനാഴ്ച രാവിലെ 11 ന് ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നശേഷം ഇവ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കും.












Click it and Unblock the Notifications