മൂലമറ്റം അപകടം: പൊള്ളലേറ്റ സബ് എഞ്ചിനിയറും മരിച്ചു
കോലഞ്ചേരി: മൂലമറ്റം പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സബ് എഞ്ചിനിയര്‍ കൂടി മരിച്ചു.
ആറ്റിങ്ങല്‍ സ്വദേശി വെള്ളാരൂര്‍ ജലജമന്ദിരത്തില്‍ കെ.എസ്. പ്രഭ (50) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയിലാണ് പ്രഭ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. 70 ശതമാനം പൊള്ളലേറ്റിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശിയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ മെറിന്‍ ഐസക് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.
ഈ മാസം 21ന് വൈകിട്ട് 5.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പവര്‍ ഹൗസിലെ അഞ്ചാം ജനറേറ്ററില്‍നിന്നുള്ള വൈദ്യുതിയുടെ റീഡിംഗ് എടുക്കുന്നതിനിടെ ജനറേറ്ററിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് കണ്‍ട്രോള്‍ പാനലിന് തീപിടക്കുകയായിരുന്നു.












Click it and Unblock the Notifications