പറവൂര്‍ പീഡനം: ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ മുസ്ലിം ലീഗ് നേതാവിന്റെ മകനുള്‍പ്പെടെ മൂന്നുപേര്‍ കൂടി ചൊവ്വാഴ്ച അറസ്റ്റിലായി.
മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ്പ്രസിഡന്റ് അമീര്‍ അലിയുടെ മകനും മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷനിലെ പിവിഎം ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ഉടമയുമായ പ്ലാമൂട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് അറസ്റ്റിലായത്.
ഇയാളെക്കൂടാതെ , മട്ടന്നൂര്‍ പെണ്‍വാണിഭക്കേസിലെ ഇടനിലക്കാരി ആലുവസ്വദേശി ലില്ലി(56), ചെറുകിട കരാറുകാരനായ ഏലൂര്‍ സ്വദേശി ബീരാന്‍(61) എന്നിവരും ചൊവ്വാഴ്ച അറസ്റ്റിലായി.
മുഹമ്മദ് സാലിഹിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച സുഹൃത്തിനായി തെരച്ചില്‍ നടത്തിവരികയാണ്. അറുപത്തിയൊന്നുകാരനയ ബീരന്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നാണ് പീഡിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് സാലിഹും സുഹൃത്തും ചേര്‍ന്നു കൊച്ചിയിലെ ഫഌറ്റിലായിരുന്നു പീഡനം. ലില്ലിയായിരുന്നു ഇവര്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്തത്. കേസില്‍ ഇടനിലക്കാരായ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
സിനിമസീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്കു പറവൂര്‍ പീഡനത്തില്‍ പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, കേസില്‍ നേരത്തേ അറസ്റ്റിലായ തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് കോണ്‍ട്രാക്ടര്‍ മണികണ്ഠന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ ആരോപണമുന്നയിച്ചത് പൊലീസിനെ അമ്പരപ്പിക്കുകയാണ്.
തമിഴ്‌നാട്ടിലെ കോടികള്‍ വിലമതിക്കുന്ന ഒരു സ്ഥലം വില കുറച്ചു നല്‍കണമെന്നു തച്ചങ്കരി ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നു തന്നെ പെണ്‍വാണിഭക്കേസില്‍ പ്പെടുത്തിയതെന്നുമാണ് മണികണ്ഠന്റെ ആരോപണം.
ഐ.ജി. തച്ചങ്കരിയും മണികണ്ഠനും തമ്മിലുള്ള വസ്തുതര്‍ക്കവുമായി പറവൂര്‍ പീഡനക്കേസിനു ബന്ധമില്ലെന്നിരിക്കെ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് മണികണ്ഠന്‍ നടത്തുന്നതെന്നാണ് െ്രെകംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications