കേരളത്തില്‍ 6ശതമാനം പേരില്‍ മാനസികപ്രശ്നങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ 5.86ശതമാനം ആളുകളും മാനസികമായ പ്രശ്നങ്ങളും അസ്വസ്ഥതകളും അനുഭവിക്കുന്നവരാണെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 2 ശതമാനമായിരിക്കേയാണ് കേരളത്തില്‍ മാത്രം 6 ശതമാനത്തോളം പേര് മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ ക്രിയാത്മകമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ 2000ത്തില്‍ രൂപപ്പെടുത്തിയ മെന്റല്‍ ഹെല്‍ത്ത് പോളിസി ഏപ്രില്‍ 28ന് ചൊവ്വാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. ഇത്തരത്തിലൊരു നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായി മാറിവന്ന സംസ്ഥാന സര്‍ക്കാറുകള്‍ ഒരു നടപടികളും കൈക്കൊണ്ടിട്ടില്ല.
രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപന്മാരുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിലെ ആത്മഹത്യാനിരക്ക് 25.2ശതമാനമാണെന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരെ കണ്ടെത്താനായി ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച സര്‍വ്വേയും (എപിഡമോളജിക്കല്‍ സര്‍വ്വേ ടു ഐഡെന്റിഫൈ മെറ്റലി ഇല് പീപ്പിള്‍) കേരളത്തില്‍ നടത്തിയിട്ടില്ല.
ഇതിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിവിധ ഫണ്ടുകള്‍ വേണ്ടവിധം ഉപയോഗിക്കാതിരിക്കുക, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മനഷ്യവിഭവശേഷിയുടെ അഭാവം തുടങ്ങിയ കാര്യങ്ങളും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2005നും 2010നും ഇടയില്‍ അതായത് ഇടതുസര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേ്നദ്രസര്ക്കാറില് നിന്നും 9.98കോടിരൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. ഇതില്‍ 4.07കോടി 2010മാര്‍ച്ച് വരെ ചെലവഴിച്ചിട്ടില്ല. തുക മൊത്തം ചെലവഴിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും സിഎജിയുടെ ഓഡിറ്റില്‍ തുകമുഴുവന്‍ ചെലവഴിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതിനായി മെഡിക്കല്‍ കോളെജുകളില്‍ സൈക്കാട്രിക് നഴ്സിങില്‍ ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങുക, മാനസിക പ്രശ്നങ്ങളുള്ളവര്‍ക്കായി ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങുക, ഇവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സ്റ്റേറ്റ് മെന്റല്‍ ഹെല്‍്ത്ത് അതോറിട്ടി മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യങ്ങളും സംസ്ഥാനസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications