കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 6ശതമാനം പേരില്‍ മാനസികപ്രശ്‌നങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ 5.86ശതമാനം ആളുകളും മാനസികമായ പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവിക്കുന്നവരാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 2 ശതമാനമായിരിക്കേയാണ് കേരളത്തില്‍ മാത്രം 6 ശതമാനത്തോളം പേര്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നത്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ ക്രിയാത്മകമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ 2000ത്തില്‍ രൂപപ്പെടുത്തിയ മെന്റല്‍ ഹെല്‍ത്ത് പോളിസി ഏപ്രില്‍ 28ന് ചൊവ്വാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. ഇത്തരത്തിലൊരു നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായി മാറിവന്ന സംസ്ഥാന സര്‍ക്കാറുകള്‍ ഒരു നടപടികളും കൈക്കൊണ്ടിട്ടില്ല.

രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപന്മാരുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിലെ ആത്മഹത്യാനിരക്ക് 25.2ശതമാനമാണെന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസികാരോഗ്യപ്രശ്‌നങ്ങളുള്ളവരെ കണ്ടെത്താനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സര്‍വ്വേയും (എപിഡമോളജിക്കല്‍ സര്‍വ്വേ ടു ഐഡെന്റിഫൈ മെറ്റലി ഇല്‍ പീപ്പിള്‍) കേരളത്തില്‍ നടത്തിയിട്ടില്ല.

ഇതിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിവിധ ഫണ്ടുകള്‍ വേണ്ടവിധം ഉപയോഗിക്കാതിരിക്കുക, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മനഷ്യവിഭവശേഷിയുടെ അഭാവം തുടങ്ങിയ കാര്യങ്ങളും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2005നും 2010നും ഇടയില്‍ അതായത് ഇടതുസര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേ്‌നദ്രസര്‍ക്കാറില്‍ നിന്നും 9.98കോടിരൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. ഇതില്‍ 4.07കോടി 2010മാര്‍ച്ച് വരെ ചെലവഴിച്ചിട്ടില്ല. തുക മൊത്തം ചെലവഴിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും സിഎജിയുടെ ഓഡിറ്റില്‍ തുകമുഴുവന്‍ ചെലവഴിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കേരളത്തിലെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതിനായി മെഡിക്കല്‍ കോളെജുകളില്‍ സൈക്കാട്രിക് നഴ്‌സിങില്‍ ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങുക, മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്കായി ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങുക, ഇവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സ്റ്റേറ്റ് മെന്റല്‍ ഹെല്‍്ത്ത് അതോറിട്ടി മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യങ്ങളും സംസ്ഥാനസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
A performance audit by the Comptroller and Auditor General of India has concluded that Kerala, where 5.86% of the population suffers from mental illness, compared with the national average of 2%, is precariously perched in the mental health care sector,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X