കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗികള്‍ക്ക് കോടതിയുടെ അനുഗ്രഹം

  • By Ajith Babu
Google Oneindia Malayalam News

A couple kisses during the annual Gay Pride Parade in Sao Paulo, Brazil, Sunday June 26, 2011
സാവോപോളൊ: രാജ്യത്തെ ആദ്യ സ്വവര്‍ഗ വിവാഹത്തിനു ബ്രസീല്‍ കോടതിയുടെ അനുമതി നല്‍കി. ജകാരി കുടംബകോടതിയാണു സ്വവര്‍ഗ പ്രണയനികളെ അനുഗ്രഹിച്ചു കൊണ്ടു വിധി പുറപ്പെടുവിച്ചത്. തെക്കന്‍ ബ്രസീലിലെ സാവോപോളൊ സംസ്ഥാനത്താണു സംഭവം.

സെര്‍ജിയോ കഫ്മന്‍ സൂസയും ലൂയിസ് ആഡ്രെ മോറസിയും വിവാഹിതരായത്. ജൂണ്‍ ആറിന് ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹം അംഗീകരിച്ച ദിവസം തന്നെ കോടതി വിവാഹ സര്‍ട്ടിഫിക്കെറ്റും നല്‍കി. ബ്രസീലില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ആദ്യ സ്വവര്‍ഗ വിവാഹമാണിത്.

മെയ് അഞ്ചിനു ബ്രസീല്‍ സുപ്രീംകോടതിയാണു സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ജൂലൈയില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിലാണ് ലോകത്തെ ആദ്യ സ്വവര്‍ഗ വിവാഹം നടന്നത്. മെക്‌സിക്കോ സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തിനു ഭരണഘടന പരിരക്ഷ നല്‍കിയിട്ടുണ്ട്.

English summary
The first gay marriage was celebrated in Brazil overnight after a court gave its blessing to the couple living together for eight years, local media said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X