ലൈംഗിക പീഡനഇരകള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം
ദില്ലി: മാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു.
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് രണ്ടുലക്ഷവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മൂന്നുലക്ഷവും സഹായധനം അനുവദിക്കും. ആഗസ്ത് ഒന്നു മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി കൃഷ്ണ തീര്‍ഥ് അറിയിച്ചു.
പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്നവര്‍ക്കും മൂന്നുലക്ഷം നല്‍കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20,000 രൂപ നല്‍കും. പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50,000 രൂപ കൂടി നല്‍കും. ശേഷിക്കുന്ന തുക പീഡനത്തിന് ഇരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും.












Click it and Unblock the Notifications