മാരന്‍ രാജിവച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട്

മന്ത്രിസഭാ പുനസംഘടനയുടെ പശ്ചാത്തലത്തിലാണ് മാരന്‍ പ്രധാനമന്ത്രിയെ കണ്ടതെന്നാണ് സൂചന. 2ജി സ്്്‌പെക്ട്രം അഴിമതിയില്‍ മാരന്‍ സംശയത്തിന്റെ നിഴലിലാണ്. ഇദ്ദേഹവുമായി ബന്ധമുള്ള കാര്യങ്ങളില്‍ സിബിഐയുടെ കണ്ണുമുണ്ട്.
ഈ അവസ്ഥയില്‍ യുപിഎയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ മാരനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയേയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനസംഘടന ജൂലായ് ആദ്യവാരം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഒട്ടുമിക്ക പ്രധാനവകുപ്പുകളിലും മന്ത്രിമാരെ മാറ്റുമെന്നാണ് സൂചന.
മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകള്‍ കനിമൊഴി എന്നിവര്‍ 2 ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിവാദത്തില്‍ മാരന്റെ പേരും ഉയര്‍ന്നു വന്നത്.
കടുത്ത അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാരന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും വ്യക്തമായ നിലപാട് എടുത്തിരിക്കുന്നുവെന്നാണ് സൂചന.
സാഹചര്യത്തില്‍ രാജി വെച്ചൊഴിയുന്നതാണ് നല്ലതെന്ന നിര്‍ദേശം ഡിഎംകെ നേതൃത്വം മാരന് നല്‍കിക്കഴിഞ്ഞതായാണ് സൂചന. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുമ്പ് ദയാനിധി രാജി വെക്കുമെന്നാണ് ഡി.എം.കെ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2004-2007 കാലയളവില്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗപ്പെടുത്തിയെന്നതാണ് മാരന്‍ നേരിടുന്ന പ്രധാന ആരോപണം.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എയര്‍സെല്‍ എന്ന സ്വകാര്യ ടെലികോം കമ്പനി മലേഷ്യ ആസ്ഥാനമായുള്ള മാക്‌സിസ് ഗ്രൂപ്പിന് കൈമാറുന്നതിന് ദയാനിധിമാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും 2 ജി. സ്‌പെക്ട്രം ലൈസന്‍സുകളുടെ വിതരണം ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും എയര്‍സെല്ലിന്റെ മുന്‍ മേധാവി ശിവശങ്കരനാണ് സിബിഐക്ക് മൊഴി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications