അമ്മ മകളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു
ഫഗ്വാര: പതിമൂന്നുകാരിയായ മകളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. ഇതിന് ഒത്താശ ചെയ്ത ബ്യൂട്ടിപാര്‍ലര്‍ ഉടമയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്മയോട് വഴക്കിട്ട് മകള്‍ വീട്ടില്‍ നിന്നിറങ്ങി പോന്നതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വീടു വിട്ടിറങ്ങിയ മകളെ കൂട്ടിക്കൊണ്ടു വരാന്‍ അമ്മ ഡ്രൈവറെ അയച്ചിരുന്നു. പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം നടന്നത്.
ഡ്രൈവറുടെ കൂടെ പോകാന്‍ കുട്ടി തയ്യാറല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് വഴിയില്‍ വച്ച് ഡ്രൈവര്‍ കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റാന്‍ നോക്കി. ഇതു കണ്ടു നിന്ന ഒരാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications