തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഗവേഷക
പട്‌ന: ബീഹാറിലെ ജമൂയി ജില്ലയില്‍ നിന്ന് ഗവേഷകയെ തട്ടിക്കൊണ്ടു പോയെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലന്ന് ഗവേഷക തന്നെയാണ് അറിയിച്ചത്.
ബാംഗ്ലൂര്‍ സ്വദേശിയായ ജൂഹി ത്യാഗി (20)യെയാണ് മാവോവാദികള്‍ തട്ടിക്കൊണ്ടു പോയെന്ന് വാര്‍ത്ത വന്നത്. അമേരിക്കയിലെ സ്റ്റോംണി ബ്രൂക്ക് സര്‍വ്വകലാശാലയില്‍ ഗവേഷകയായിരുന്നു ഇവര്‍. മാവോവാദികളെക്കുറിച്ച് പഠനം നടത്തുന്നതിനായാണ് ജൂഹി ബീഹാറിലെത്തിയത്. ഇവിടെയെത്തിയ ജൂഹിയെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പ്രചാരണം.
എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലന്നും താന്‍ ഗവേഷണത്തിന്റെ ഭാഗമായി ഗ്രാമങ്ങള്‍ സന്ദര്‍ശിയ്ക്കുകയാണെന്നും ഗവേഷക അറിയിച്ചു. തട്ടിക്കൊണ്ടു പോയെന്ന രീതിയിലുളള വാര്‍ത്ത പ്രചരിച്ചതെങ്ങനെയാണെന്ന് തനിയ്ക്കറിയില്ലെന്നും ജൂഹി ത്യാഗി അറിയിച്ചു. ജമൂയിയിലെ പോലീസ് സൂപ്രണ്ടായ രാം നരേന്‍ സിങ് ജൂഹിയെ രണ്ടു ദിവസമായി കാണാനില്ലെന്ന് അറിയിച്ചിരുന്നു. മാവോവാദികളുടെ ശക്തികേന്ദ്രമായാണ് ജമൂയി അറിയപ്പെടുന്നത്.












Click it and Unblock the Notifications