പിസി ചാക്കോയ്ക്ക് തസ്‌കര ശല്യം
ദില്ലി: കള്ളന്‍മാര്‍ക്ക് എംപിയെന്നോ എംഎല്‍എ എന്നോ തരംതിരിവില്ല. സാഹചര്യമൊത്തു വന്നാല്‍ അവര്‍ എവിടെ കയറിയും മോഷ്ടിയ്ക്കും. നാലു തവണ ലോക്‌സഭാ എംപിയായിട്ടുള്ള പിസി ചാക്കോയെയാണിപ്പോള്‍ കള്ളന്‍മാരുടെ പ്രിയതാരം. രണ്ടു ദിവസത്തിനിടെ രണ്ടുതവണയാണ് തസ്‌കരന്‍മാര്‍ വിന്റ്‌സര്‍ പാലസ് ഭാഗത്തുള്ള പിസി ചാക്കോയുടെ വീട്ടില്‍ കയറിയത്.
ചൊവ്വാഴ്ച രാത്രി ഇന്ത്യാഗേറ്റിനു സമീപം കിടന്നിരുന്ന 1.5 കിലോഗ്രാം കേബിളാണ് കള്ളന്‍മാര്‍ മോഷ്ടിച്ചത്. ബുധനാഴ്ച വൈകിട്ട് പിസി ചാക്കോയുടെ ബംഗ്ലാവിന്റെ കുളിമുറിയില്‍ കയറിയ കള്ളനെ അദ്ദേഹത്തിന്റെ സെക്രട്ടറി കണ്ടെങ്കിലും പിടിയ്ക്കാനായില്ല.
തന്റെ വീട്ടില്‍ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിതെന്നാണ് ചാക്കോ പറയുന്നത്. ചാക്കോയെ മാത്രമല്ല, അയല്‍വാസികളേയും തസ്‌കരന്‍മാര്‍ വെറുതെ വിടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ ഭാഗത്ത് മോഷണം ഒരു നിത്യ സംഭവമാണെന്നാണ് അറിയുന്നത്. എംപി ക്വാട്ടേഴ്‌സുകളില്‍ ഈ വര്‍ഷത്തില്‍ ആറു മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാലും മോഷണങ്ങള്‍ പെരുകുകയല്ല, കുറയുകയാണെന്നാണ് പോലീസിന്റെ ഭാഷ്യം.












Click it and Unblock the Notifications