മെഡിക്കല്‍ പിജി പ്രവേശനം വെള്ളിയാഴ്ച കൂടി

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതി വിധി. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വകാര്യ മാനേജ്‌മെന്റുകളുടേതു വളരെ മോശമായ പെരുമാറ്റം ആണെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചു. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ വാദം കൂടി പരിഗണിച്ച ശേഷമായിരുന്നു കോടതി വിധി. ജസ്റ്റ്‌സ് പി.സദാശിവം, എ.കെ.പട്‌നായിക് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണു കേസ് പരിഗണിച്ചത്.
അതിനിടെ, സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എം.ബി.ബി.എസ്സിന് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജൂലായ് 15 നു മുന്‍പ് പ്രവേശന പരീക്ഷ നടത്തണമെന്നും 20 ന് മുന്‍പ് ഫലം പ്രഖ്യാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 കോളേജുകള്‍ക്കാണ് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി. 50 ശതമാനം സീറ്റുകളിലേക്ക് ഇവര്‍ക്ക് നേരിട്ട് പരീക്ഷ നടത്താം. പ്രവേശന നടപടികളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി












Click it and Unblock the Notifications