കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പിജി പ്രവേശനം വെള്ളിയാഴ്ച കൂടി

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: സര്‍ക്കാര്‍ ക്വോട്ടയിലെ മെഡിക്കല്‍ പിജി പ്രവേശന സമയം നീട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ഇതനുസരിച്ചു സര്‍ക്കാരിന് വെള്ളിയാഴ്ച കൂടി പ്രവേശനം നടത്താം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതി വിധി. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സ്വകാര്യ മാനേജ്‌മെന്റുകളുടേതു വളരെ മോശമായ പെരുമാറ്റം ആണെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചു. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ വാദം കൂടി പരിഗണിച്ച ശേഷമായിരുന്നു കോടതി വിധി. ജസ്റ്റ്‌സ് പി.സദാശിവം, എ.കെ.പട്‌നായിക് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണു കേസ് പരിഗണിച്ചത്.

അതിനിടെ, സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എം.ബി.ബി.എസ്സിന് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജൂലായ് 15 നു മുന്‍പ് പ്രവേശന പരീക്ഷ നടത്തണമെന്നും 20 ന് മുന്‍പ് ഫലം പ്രഖ്യാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 കോളേജുകള്‍ക്കാണ് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി. 50 ശതമാനം സീറ്റുകളിലേക്ക് ഇവര്‍ക്ക് നേരിട്ട് പരീക്ഷ നടത്താം. പ്രവേശന നടപടികളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി

English summary
The Supreme Court has today granted permission for extending the last date for PG medical admission to the self-financing medical colleges under government quota, till tomorrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X