ബാബു എം പാലിശേരിയ്ക്ക് സ്പീക്കറുടെ താക്കീത്
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ബാബു.എം.പാലിശേരിയെ സ്പീക്കര്‍ താക്കീത് ചെയ്തു. സഭയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താക്കീത്. എംഎല്‍എ ആയാല്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് സ്പീക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ആക്രോശിച്ച് അടുത്തത് ശരിയായില്ലെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയ അക്രമിയ്ക്കുവാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബാബു.എം. പാലിശേരി ഉള്‍പ്പെടെയുള്ള മൂന്ന് അംഗങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ചത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ആര്‍. രാജേഷ് എംഎല്‍എയെയും കൊണ്ട് ബാബു.എം. പാലിശേരിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്ത് എത്തിയത്. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു.
നിയമസഭയ്ക്കുള്ളില്‍ അംഗങ്ങള്‍ തമ്മില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഖേദകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications