Get Updates
Get notified of breaking news, exclusive insights, and must-see stories!

5വര്‍ഷമായി ഇവര്‍ എവിടെയായിരുന്നു? ഉമ്മന്‍ചാണ്ടി

Oommen Chandy
തിരുവനന്തപുരം: സ്വാശ്രയ കോളെജ് പ്രവേശന പ്രശ്‌നത്തിന്റെ പേരില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ കോളേജുകളില്‍ പ്രവേശന പ്രക്രിയ നടന്ന അതേനില തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാശ്രയ വിദ്യാഭ്യാസം സംബന്ധിച്ച യുഡിഎഫിന്റെ മുന്‍നിലപാടില്‍ ഒരുമാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഏതു കാര്യത്തിലാണ് ഈ സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് സമരക്കാര്‍ വിശദീകരിക്കണം. ഭരണം മാറിയപ്പോള്‍ സമരം എന്ന നിലപാടിനോട് യോജിക്കാനാവില്ല- മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

സമരക്കാരുമായി ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിന് ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, എല്‍ഡിഎഫ് കാലത്തെ സ്ഥിതിയില്‍ എന്ത് മാറ്റമാണ് വരുത്തിയതെന്നു പറയണമെന്നായിരുന്നു മറുപടി. വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തണമെന്ന നിലപാട് സര്‍ക്കാരിനില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയാകണം സമരമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാര്‍ഥി സമരത്തിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതുസംബന്ധിച്ച ചോദ്യത്തിന് ഞാന്‍ പറഞ്ഞു വാങ്ങിയ ഗ്രനേഡല്ല പോലീസ് ഉപയോഗിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുന്‍ സര്‍ക്കാര്‍ ഗ്രനേഡ് പ്രയോഗിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് അന്ന് യുഡിഎഫ് വിദ്യാര്‍ഥി സംഘടനകള്‍ ജനാധിപത്യപരമായി സമരം നടത്തിയതിനാല്‍ അതൊന്നും ഉപയോഗിക്കേണ്ടിവന്നിട്ടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+