കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഹര്‍ജി തള്ളി

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളില്‍ സര്‍ക്കാരിന് പ്രവേശനം നടത്താമെന്ന് ഹൈക്കോടതി. അമ്പത് ശതമാനം സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ വിധി.

സീറ്റുകള്‍ ഏറ്റെടുത്തതിനെതിരേയുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് ഫെഡറേഷനും പരിയാരം ഭരണസമിതിയും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ അലോട്ട്‌മെന്റ് തുടരാമെന്നും അറിയിച്ചു.

കോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഹൈക്കോടതി വിധിവന്നതോടെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി.

English summary
The Kerala High Court on Thursday upheld the Government move to acquire 50% PG Medical seats. The High Court rejected the plea filed by Christian Medical Management Federation against the Government move to acquire 50 percent seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X