പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും നിധിനിക്ഷേപം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ വന്‍ നിധിശേഖരം കണ്ടെത്തി. നൂറ്റാണ്ടുകളായി അടഞ്ഞു കിടക്കുകയായിരുന്നു ഈ നിലവറ. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അമൂല്യമായ രത്നശേഖരവും സ്വര്‍ണാഭരണങ്ങളും മറ്റും കണ്ടെത്തിയത്.
ഇതു വരെ അഞ്ച് അറകള്‍ സംഘം പരിശോധിച്ചു കഴിഞ്ഞു. ഇനി ഒരറ കൂടിയാണ് പരിശോധിയ്ക്കാന്‍ ബാക്കിയുള്ളത് .
മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പുറമേ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.പി. രജികുമാര്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതിനിധിയായി രവിവര്‍മ്മ, അറ തുറക്കുന്നതിനായി കോടതിയെ സമീപിച്ച ടി.പി. സുന്ദര്‍രാജ്, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികുമാര്‍ എന്നിവരാണ് അറതുറക്കാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടിക്കണക്കിനു രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ശേഖരം കണ്ടെത്തിയിരുന്നു












Click it and Unblock the Notifications