Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ഭൂമി; നടപടി തുടരാമെന്ന് കോടതി

Mammootty
കൊച്ചി: സിനിമാ നടന്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ എറണാകുളം കടവന്ത്രക്ക് സമീപം ചിലവന്നൂരിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിക്രമം പാലിച്ചും സ്വാഭാവിക നീതി ഉറപ്പാക്കിയും നിയമാനുസൃത നടപടികള്‍ സ്വീകരിക്കാമെന്ന എറണാകുളം സബ്‌കോടതി ഉത്തരവ് ഹൈകോടതി പുനഃസ്ഥാപിച്ചു.

സബ്‌കോടതി ഉത്തരവ് റദ്ദാക്കിയ ജില്ലാ കോടതി നടപടിക്കെതിരെ കൊച്ചി നഗരസഭ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് പി. ഭവദാസന്റെ ഉത്തരവ്.

ചിലവന്നൂരില്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും കൈവശത്തിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്ത് 16.5 സെന്റ് കായല്‍ പുറമ്പോക്ക് ഉള്‍പ്പൈട്ടന്ന് ചൂണ്ടിക്കാട്ടി നഗരസഭ നടപടിയാരംഭിച്ചപ്പോഴാണ് ഇവര്‍ സബ്‌കോടതിയെ സമീപിച്ചത്.

ഭൂമി കൈവശം വെച്ച് സ്വതന്ത്രമായി അനുഭവിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടി സബ്‌കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമാനുസൃത നടപടി തുടരുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയത്. ഉത്തരവിലെ ഈ പരാമര്‍ശത്തിനെതിരെയാണ് മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചത്. കായല്‍ പുറമ്പോക്കിന്റെ ഉടമസ്ഥത നഗരസഭക്കല്ലെന്ന് ചൂണ്ടിക്കാണിച്ച സബ്‌കോടതി ഉത്തരവാണ് ജില്ലാ കോടതി റദ്ദാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+