പറവൂര്‍ കേസ്: അട്ടിമറി ശ്രമം നടക്കുന്നതായി ആരോപണം
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസന്വേഷത്തിന്റെ മേല്‍നോട്ടത്തിനായി പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി.എന്‍ ഉണ്ണിരാജയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി: എസ്. സുരേന്ദ്രന്റെയും ഡിവൈ.എസ്.പി. ബിജോ അലക്‌സാണ്ടറുടെയും നേതൃത്വത്തില്‍ വ്യാപക അറസ്റ്റും അന്വേഷണനടപടികളും പുരോഗമിക്കുന്നതിനിടെയാണു ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാനാണ് ഇത്തരത്തിലൊരു നടപടി ഇപ്പോള്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റിന്റെ മകനുള്‍പ്പെടെ ചില യുഡിഎഫ് നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരേ അന്വേഷണം നീങ്ങിയതോടെയാണ് ഉണ്ണിരാജയെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വിവാദമായ കൈവെട്ടുകേസിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ കാരണം ഏറെ ആരോപണങ്ങള്‍ കേട്ടയാളാണ് ഉണ്ണിരാജ.
എറണാകുളം ജില്ലയിലെ രണ്ടു സിപിഎം നേതാക്കള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ലീഗ് നേതാവിന്റെ മകനും അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചതോടെ ജില്ലയിലെ ചില കോണ്‍ഗ്രസ്സിപിഎം നേതാക്കള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ കേസില്‍ ഇടനിലക്കാരിയായ ഒരാളെക്കൂടി െ്രെകംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ചേലാമറ്റം ചെരിയാംപറമ്പില്‍ ഓമനയാ(50)ണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46ആയി.












Click it and Unblock the Notifications