കുവൈത്തില്‍ സന്ദര്‍ശക വിസയ്ക്ക് ഫീസ് ഇടാക്കും
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശക വിസയില്‍ എത്തുന്നവരില്‍ നിന്നും പ്രത്യേക ഫീസ് ഇടാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് സന്ദര്‍ശക വിസയ്ക്ക് 100 ദിനാറും കൊമേഴ്‌സ്യല്‍ വിസയ്ക്ക് 120 ദിനാറുമായിരിക്കും ഇടാക്കുക. സര്‍ക്കാര്‍ അനുവദിക്കുന്ന സന്ദര്‍ശകവിസകള്‍ക്ക് വന്‍ തുക ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ തീരുമാനം മന്ത്രിസഭ നിയമനിര്‍മ്മാണ സമിതിയ്ക്ക് സമര്‍പ്പിയ്ക്കും. സമിതിയാണ് നിയമം പ്രാബല്യത്തിലാക്കുക.
കേന്ദ്ര കുടിയേറ്റവിഭാഗത്തിലെ സാങ്കേതികസമിതിയും കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകവിസയ്ക്ക് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചത്.
സന്ദര്‍ശകവിസയിലും മറ്റും എത്തുന്നവര്‍ വിദേശികള്‍ക്ക നല്‍കിവരുന്ന സൗജന്യ ആരോഗ്യചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുമൂലം രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍. ഇതുമൂലമാണ് പ്രത്യേക ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സന്ദര്‍ശകവിസയിലെത്തുന്നവരില്‍ ചിലര്‍ കുവൈത്തിലെ മുസ്‌ലിം പള്ളികളിലും പുറത്തും സ്വദേശികളെ ചൂഷണം ചെയ്യുന്നതായും പലപ്പോഴും യാചകവൃത്തി നടത്തുന്നതായും അധികൃതര്‍ പറയുന്നു. നിലവില്‍ സൗജന്യമായി സന്ദര്‍ശകവിസ അനുവദിച്ചുവരുന്ന ഏകരാജ്യം കുവൈത്താണ്.












Click it and Unblock the Notifications