കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപാഡിലൂടെ മാര്‍പ്പാപ്പയുടെ ആദ്യ ട്വീറ്റ്

  • By Lakshmi
Google Oneindia Malayalam News

Pope Tweeting
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നിന്നും മാര്‍പ്പാപ്പയുടെ ആദ്യ ട്വീറ്റ് വന്നു. വത്തിക്കാന്‍ ന്യൂസിന്റെ പോര്‍ട്ടല്‍ ഉത്ഘാടനം ചെയ്ത കാര്യമാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ആദ്യമായി ട്വീറ്റുചെയ്തതത്. ഇതോടെ ആദ്യ ട്വിറ്റര്‍ സന്ദേശം അയച്ച മാര്‍പ്പാപ്പയെന്ന നിലയില്‍ അദ്ദേഹം ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. ഐപാഡ് ഉപയോഗിച്ചാണ് മാര്‍പ്പാപ്പ ട്വീറ്റ് ചെയ്തത്

പ്രിയ സുഹൃത്തുക്കളേ, വത്തിക്കാന്‍ ന്യൂസിന്റെ പോര്‍ട്ടല്‍ തുടങ്ങുകയാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന് സ്തുതി, എന്റെ എല്ലാ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും-ഇത്രയുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്.

ഇതുവരെ ഉണ്ടായിരുന്ന മാര്‍പ്പാപ്പമാരില്‍ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യ മതപ്രചാരണത്തിനും നന്മയ്ക്കുമായി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ഉത്ഘാടനത്തിന് ശേഷം പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം വിശദമായി ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്ന് വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവിലുള്ള എല്ലാ പുതിയ വാര്‍ത്താവിതരണ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിച്ചു നന്മയുടെ സന്ദേശം കഴിയുന്നത്ര ഇടങ്ങളില്‍ എത്തിക്കാന്‍ വത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വത്തിക്കാന്‍വൃത്തങ്ങള്‍ അറിയിച്ചു.

ഈ നീക്കത്തിന്റെ ഭാഗമായാണ് പരമ്പരാഗത മാര്‍ഗങ്ങള്‍ക്കും അപ്പുറത്ത് ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക്, ഫ്‌ളിക്കര്‍ തുടങ്ങിയ നവീന ആശയവിനിമയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമം നടത്തുന്നതെന്ന് വത്തിക്കാന്‍ വക്താവായ ബ്രൂണോ ബര്‍ത്തലോണി പറഞ്ഞു. പോര്‍ട്ടല്‍ ഈ നിലയ്ക്കുള്ള വത്തിക്കാന്റെ ആദ്യ ചുവടുവെയ്പാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Pope Benedict XVI has sent his first tweet to launch a Vatican news and information portal on the 60th anniversary of his ordination,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X