അമേരിക്ക വ്യോമതാവളം ഒഴിയണമെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ബലൂചിസ്താനിലെ ഷംസി വ്യോമതാവളം ഒഴിയണമെന്ന് അമേരിക്കന്‍ സൈന്യത്തോട് പാകിസ്താന്‍ ഭരണകൂടം ആവശ്യപ്പെട്ടു. പാകിസ്താന്റെ ആവശ്യം പരിഗണിച്ച് വ്യോമത്താവളം അമേരിക്ക ഉടന്‍ ഒഴിയുമെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീവ്രവാദികള്‍ക്കുനേരെ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക ഉപയോഗിക്കുന്ന വ്യോമത്താവളമാണ് ഇത്. അല്‍ഖ്വയ്ദ നേതാവ് ബിന്‍ ലാദന്‍ വധത്തിന് ശേഷം അമേരിക്കയുമായുള്ള പാകിന്റെ ബന്ധം വഷളായിരുന്നു.
തുടര്‍ന്ന് അമേരിക്കയില്‍നിന്നുള്ള സൈനിക സഹായം കുറഞ്ഞ സാഹചര്യത്തിലാണ് പാകിസ്താന്‍ ഈ ആവശ്യം ഉന്നയിച്ചതെന്നാണ് പാക് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഷംസി വ്യോമത്താവളത്തില്‍നിന്ന് ഉപകരണങ്ങള്‍ അമേരിക്ക നീക്കിത്തുടങ്ങിയെന്ന് പാക് പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ പറഞ്ഞു.
തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ സ്വീകരിച്ചുവരുന്ന നിപാടുകള്‍ പാകിസ്താന്‍ പുന:പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ലാദന്‍ വധത്തിനായി അബട്ടാബാദില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയ്ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications