എന്തായിരിക്കും ഫേസ്‍ബുക്കിന്റെ സര്‍പ്രൈസ്?

തങ്ങള്‍ക്ക് വെല്ലുവിളിയുമായി ഗൂഗിള്‍, ഗൂഗിള്‍ പ്‌ളസ് എന്ന പുതിയ സോഷ്യല്‍ നെറ്റ്‍വര്‍ക്ക് തുടങ്ങിയ സാഹചര്യത്തിലാണ് സുകര്‍ബര്‍ഗിന്റെ പുതിയ പ്രഖ്യാപനമെന്നാണ് കരുതപ്പെടുന്നത്.
ഞങ്ങള്‍ വിസ്മയകരമായ പലകാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട് അതിപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ല. അടുത്തയാഴ്ച വരെ കാത്തിരിക്കൂ- കമ്പനിയുടെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ആന്‍ഡ്രൂ ബോസ്വോര്‍ത്ത് പറഞ്ഞു. എന്താണ് സര്‍പ്രൈസ് എന്ന കാര്യം രണ്ടുപേരും ഇതുവരെ പരസ്യമാക്കിയിട്ടില്ല. അത് വന്നുകഴിഞ്ഞ് മാത്രം ഉപഭോക്താക്കള്‍ അറിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് ഇരുവരും.
ഫേസ്‍ബുക്കിന്റെ സിയാറ്റില്‍ ഓഫീസിലുള്ള 40 ഓഫീസര്‍മാരാണ് പുതിയ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഫേസ്‍ബുക്കിന്റെ മൊബൈല്‍ വേര്‍ഷനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ബുദ്ധി കേന്ദ്രവും ഈ ഓഫീസായിരുന്നു.












Click it and Unblock the Notifications