പെട്രോള്‍ വില: ഇന്ത്യ കൂട്ടി; പാക് കുറച്ചു!

പെട്രോളിന്റെ വില മൂന്നുരൂപയും ഡീസല്‍ വില 2.01 രൂപയും ലൈറ്റ് സ്പീഡ് ഡീസലിന്റെ വില 1.13 രൂപയുമാണ് കുറച്ചത്. മണ്ണെണ്ണയുടെ വിലയില്‍ മാറ്റംവരുത്തിയിട്ടില്ല.
പാകിസ്താനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയാണ് വ്യാഴാഴ്ച ഇന്ധനവില കുറച്ചത്.
വിലകുറച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ പെട്രോളിന്റെ വില ലിറ്ററിന് 83.71 രൂപയും, ഹൈ സ്പീഡ് ഡീസലിന്റേത് 92.10 രൂപയും, ലൈറ്റ് സ്പീഡ് ഡീസലിന്റേത് 81.39 രൂപയുമാവും. മണ്ണെണ്ണയുടെ വില ലിറ്ററിന് 84.65 രൂപയായി തുടരും.
ഇന്ത്യയില്‍ പെട്രോളിന്റെ വില 27 പൈസയും ഡീസലിന്റെ വില 15 പൈസയും വര്‍ദ്ധിപ്പിച്ച അതേദിവസമാണ് പാകിസ്താന്‍ ഇവയുടെ വില കുറച്ചത്. വിതരണക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ പെട്രോളിയന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടിയിരുന്നു. എന്നാല്‍ ഇന്ധന വിലയുടെ കാര്യത്തില്‍ ഇപ്പോഴും പാകിസ്താന്‍ ഇന്ത്യയുടെ മുകളില്‍ തുടരുകയാണ്.












Click it and Unblock the Notifications