വിപ്രോയെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കി
മുംബൈ: ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോയെ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കി. കരിമ്പട്ടികയിലുള്പ്പെടുത്തിയതിനെ തുടര്‍ന്ന് ലോക ബാങ്കുമായി കരാറിലേര്‍പ്പെടുന്നതിന് വിപ്രോയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാരന് അനര്‍ഹമായ സഹായം നല്‍കിയെന്നാരോപിച്ചായിരുന്നു വിപ്രോയെ കരിമ്പട്ടികകയില്പെടുത്തിയത്.
നാലു വര്‍ഷത്തേയ്ക്കാണ് വിപ്രോയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജൂണ്‍ 2007 ല്‍ നിലവില്‍ വന്ന വിലക്കിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കരിമ്പട്ടികയില്‍ നിന്നു നീക്കം ചെയ്യാനുള്ള തീരുമാനമായത്.
എന്നാല്‍ മറ്റു ഉപഭോക്താക്കള്‍ക്ക് നല്കിയ പോലെ വിപ്രോയുടെ ഷെയറുകള്‍ വാങ്ങാനുളള അവസരം ലോകബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കുക മാത്രമേ ചെയ്തിട്ടുളളുവെന്നാണ് വിപ്രോ അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്. ലോകബാങ്ക് കരിമ്പട്ടികയില്‍പെടുത്തിയത് തങ്ങളെ ഒരു തരത്തിലും ബാധിയ്ക്കില്ലന്നാണ് വിപ്രോ വാദിച്ചിരുന്നതെങ്കിലും വിപ്രോയുടെ ഷെയറുകള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
വിപ്രോയ്ക്ക് പുറമെ മെഗാസോഫ്റ്റ്, സത്യം, എന്നീ ഇന്ത്യന്‍ ഐടി കമ്പനികളാണ് ലോകബാങ്കിന്റെ കരിമ്പട്ടികയിലുളള്പ്പെട്ടിരുന്നത്. സത്യത്തിനെ എട്ടുവര്ഷത്തേയ്ക്കാണ് കരിമ്പട്ടികയില്പ്പെടുത്തിയിരിയ്ക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications