കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രോയെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കി

  • By Nisha Bose
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോയെ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കി. കരിമ്പട്ടികയിലുള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ലോക ബാങ്കുമായി കരാറിലേര്‍പ്പെടുന്നതിന് വിപ്രോയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാരന് അനര്‍ഹമായ സഹായം നല്‍കിയെന്നാരോപിച്ചായിരുന്നു വിപ്രോയെ കരിമ്പട്ടികകയില്‍പെടുത്തിയത്.

നാലു വര്‍ഷത്തേയ്ക്കാണ് വിപ്രോയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജൂണ്‍ 2007 ല്‍ നിലവില്‍ വന്ന വിലക്കിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കരിമ്പട്ടികയില്‍ നിന്നു നീക്കം ചെയ്യാനുള്ള തീരുമാനമായത്.

എന്നാല്‍ മറ്റു ഉപഭോക്താക്കള്‍ക്ക് നല്‍കിയ പോലെ വിപ്രോയുടെ ഷെയറുകള്‍ വാങ്ങാനുളള അവസരം ലോകബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കുക മാത്രമേ ചെയ്തിട്ടുളളുവെന്നാണ് വിപ്രോ അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്. ലോകബാങ്ക് കരിമ്പട്ടികയില്‍പെടുത്തിയത് തങ്ങളെ ഒരു തരത്തിലും ബാധിയ്ക്കില്ലന്നാണ് വിപ്രോ വാദിച്ചിരുന്നതെങ്കിലും വിപ്രോയുടെ ഷെയറുകള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

വിപ്രോയ്ക്ക് പുറമെ മെഗാസോഫ്റ്റ്, സത്യം, എന്നീ ഇന്ത്യന്‍ ഐടി കമ്പനികളാണ് ലോകബാങ്കിന്റെ കരിമ്പട്ടികയിലുളള്‍പ്പെട്ടിരുന്നത്. സത്യത്തിനെ എട്ടുവര്‍ഷത്തേയ്ക്കാണ് കരിമ്പട്ടികയില്‍പ്പെടുത്തിയിരിയ്ക്കുന്നത്.

English summary
The World Bank has removed Wipro from blacklist. The decision was taken since the 4 year ban started on 2007 June will end in 2011 June.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X