ബാഷയുടെ മരണം കൊലപാതകം
ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സാദിഖ് ബാഷയുടെ മരണം കൊലപാതകമെന്ന് സൂചന കിട്ടിയതായി സിബിഐ വൃത്തങ്ങള്‍.
കഴിഞ്ഞ മാര്‍ച്ച് 16ന് ദുരൂഹമായ സാഹചര്യത്തില്‍ ബാഷയുടെ മൃതദേഹം കണ്ടെത്തിയത്. എ രാജയുടെ സഹായിയായ ബാഷയെ 2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് ഉദ്യോസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാഷ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണു സിബിഐ കേസ് ഏറ്റെടുത്തത്.
ബാഷയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിബിഐ ഇതു വിശ്വസിക്കുന്നില്ല. തൂങ്ങിമരിച്ചതിന്റെ പാടുകള്‍ കാണാമെങ്കിലും അവസാന രാസ പരിശോധന റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണു സിബിഐ.
രാജയുടെ പണമിടപാടു വിവരങ്ങള്‍ അറിയാവുന്ന ആളായിരുന്നു ബാഷ. രാജയുമായും ബാഷയുമായും ബന്ധമുള്ളരെ സിബിഐ ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications