കേന്ദ്രമന്ത്രിസഭാ പുനഃസംഘടന എട്ടിനു ശേഷം

ശനിയാഴ്ച ഹൈദരാബാദിന് പുറപ്പെടുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എട്ടിനു മാത്രമേ ദില്ലിയില്‍ തിരിച്ചെത്തൂ. ജൂലായ് 8 ന് രാഷ്ട്രപതി തിരിച്ചെത്തിയാല്‍ പുന:സംഘടന ഉടന്‍ നടപ്പാകുമെന്നാണ് അറിയുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്‍പ് മന്ത്രിസഭാ പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതിനാല്‍ പുനഃസംഘടന ഇനിയും വൈകില്ല.
രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിലവിലെ സാഹചര്യം രാഷ്ട്രപതിയെ ധരിപ്പിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ 45 മിനുറ്റ് നീണ്ട സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തായി രാഷ്ട്രപതിഭവന്‍ ഔദ്യോഗിക വക്താവ് അറിയിച്ചു.












Click it and Unblock the Notifications