കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന എട്ടിനു ശേഷം

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകുമെന്ന് സൂചന. ശനിയാഴ്ച നടക്കുമെന്ന കരുതിയിരുന്ന പുനഃസംഘടന എട്ടിനു ശേഷം മാത്രമേ നടക്കാന്‍ സാധ്യതയുള്ളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ശനിയാഴ്ച ഹൈദരാബാദിന് പുറപ്പെടുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എട്ടിനു മാത്രമേ ദില്ലിയില്‍ തിരിച്ചെത്തൂ. ജൂലായ് 8 ന് രാഷ്ട്രപതി തിരിച്ചെത്തിയാല്‍ പുന:സംഘടന ഉടന്‍ നടപ്പാകുമെന്നാണ് അറിയുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്‍പ് മന്ത്രിസഭാ പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതിനാല്‍ പുനഃസംഘടന ഇനിയും വൈകില്ല.

രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിലവിലെ സാഹചര്യം രാഷ്ട്രപതിയെ ധരിപ്പിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ 45 മിനുറ്റ് നീണ്ട സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തായി രാഷ്ട്രപതിഭവന്‍ ഔദ്യോഗിക വക്താവ് അറിയിച്ചു.

English summary
The atmosphere in the UPA government is getting hot and hotter with the announcement of expected cabinet reshuffle. Prime Minister Manmohan Singh on Friday, Jul 1 rushed to the Rashtrapati Bhavan and explained the situation to Pratibha Patil, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X