ഭാര്യയെ സഹോദരിയാക്കിയ യുവാവിനെതിരെ പീഡനക്കേസ്
മീററ്റ്: താലികെട്ടിയ യുവതി മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്നറിഞ്ഞ് അവളെ സ്വന്തം സഹോദരിയാക്കിമാറ്റിയ നിതീഷ് എന്ന മീററ്റ്് യുവാവിന് വീണ്ടും തിരിച്ചടി. ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നറിഞ്ഞ നിതേഷ് ആദ്യരാത്രിതന്നെ അവരെ സഹോദരിയായി കാണാനും കാമുകനുമായി ഒന്നിപ്പിക്കാനും തയ്യാറാവുകയായിരുന്നു.
എന്നാല്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്നകാരണത്താല് യുവതിയെ സ്വീകരിക്കാന്‍ കാമുകന് തയ്യാറായില്ല. എന്നാല്‍പ്പിന്നെ നിതേഷിനൊപ്പം തന്നെ ജീവിക്കൂ എന്ന പൊലീസിന്റെയും വീട്ടുകാരുടെയും ഉപദേശം ചെവിക്കൊള്ളാന്‍ യുവതി തയ്യാറായതുമില്ല. നിതേഷാണെങ്കില് തന്റെ കയ്യില്‍ രാഖി കെട്ടിയ ആരതിയെ വീണ്ടും ഭാര്യയാക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല.
ഇതിനിടെയാണ് സംഭവം പുതിയ വഴിത്തിരിവിലെത്തിയത്. കാമുകന് വേണ്ടെന്ന് വച്ചതോടെ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോയ യുവതി ഇപ്പോള്‍ നിതീഷിനെതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കിയിരിക്കുകയാണ്.
നിതീഷിന്റെ വീട്ടില്‍ നിന്നും ചൊവ്വാഴ്ച മാതാപിതാക്കളുടെ അടുത്തേയ്ക്ക് മടങ്ങിയ ആരതി വ്യാഴാഴ്ചയാണ് നിതീഷനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിതേഷിനും അയാളുടെ അച്ഛനും അമ്മയ്ക്കുമെതിരെയാണ് ആരതിയുടെ പരാതി. ഇക്കാര്യം അറിഞ്ഞതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ നിതേഷും കുടുംബവും നിയമോപദേശം തേടിയിരിക്കുകയാണ്.
നേരത്തേ ആരതിയുടെ ചേച്ചിയെയാരുന്നു നിതേഷിനായി ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആ യുവതി ഒരു പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഒളിച്ചോടി. പിന്നീടാണ് ആരതിയുടെ കുടുംബം നിതേഷിന് ആരതിയെ വിവാഹം ചെയ്യാമെന്ന നിര്‍്ദ്ദേശം മുന്നോട്ടുവച്ചത്. ഇതുപ്രകാരം വിവാഹം നടക്കുകയും ചെയ്തു. എന്നാല്‍ ആദ്യരാത്രിയില്‍ത്തന്നെ ആരതി തന്റെ പ്രണയകഥ നിതീഷിനോട് പറയുകയായിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications