കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിമുതല്‍ മുഖ്യമന്ത്രിയും ഓഫീസും ഓണ്‍ലൈനില്‍

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലൈ 1 വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈനില്‍. മുഖ്യമന്ത്രിയുടെ ചേംബറും ഓഫീസുമെല്ലാം ഇനിമുതല്‍ ലോകത്തെവിടെനിന്നുള്ളവര്‍ക്കും ഇന്റര്‍നെറ്റിലൂടെ കാണാന്‍ കഴിയും.

മുഖ്യമന്ത്രി ചേംബറിലുള്ളപ്പോള്‍ അദ്ദേഹത്തെ ഓണ്‍ലൈനില്‍ കാണാം, അല്ലാത്തപ്പോള്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെല്ലാം വീക്ഷിക്കാം. വെള്ളിയാഴ്ച കാലത്താണ് ഇതിന്റെ ഉത്ഘാടനം നടന്നത്. ഭരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസും ചേംബറും തത്സമയം ഇന്റര്‍നെറ്റില്‍ കാണാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നത്.

http://www.keralacm.gov.in/ എന്ന അഡ്രസിലുള്ള വെബ്‍സൈറ്റിലാണ് മുഖ്യമന്ത്രിയെ തത്സമയം കാണാന്‍ കഴിയുക. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെബ്‍സൈറ്റിലൂടെ ലഭിക്കും. വെബ്‍സൈറ്റിലൂടെ മുഖ്യമന്ത്രിക്കു പരാതിയും നല്‍കാന്‍ കഴിയും. രാജ്യത്തു തല്‍സമയ സംപ്രേഷണം നടത്തുന്ന ഒരേയൊരു മുഖ്യമന്ത്രിയുടെ ഓഫിസ് ആണ് ഉമ്മന്‍ചാണ്ടിയുടേത്.

ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, മറ്റ് ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭരണം വേഗത്തിലും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് 24മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 18 ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയായത്. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്റര്‍നെറ്റിലൂടെ തത്സമയ സംപ്രേഷണം നടത്തിയിരുന്നു.

English summary
Surfers logging on to a Kerala government's website will be able to see the functioning of Chief Minister Oommen Chandy's office starting Friday thanks to live webstreaming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X