മുഹമ്മദ് കമ്മിറ്റി ഫീസ് അംഗീകരിയ്ക്കില്ല

മാനേജ്‌മെന്റ് സീറ്റുകളിലും മെറിറ്റ് സീറ്റുകളിലും ഒരേ ഫീസ് ഈടാക്കുമെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു. വിവിധ കോഴ്‌സുകള്‍ക്ക് 4 ലക്ഷം മുതല്‍ 16 ലക്ഷം വരെ ഫീസ് ഈടാക്കാമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാനം.
രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് പിജി കോഴ്‌സുകളില്‍ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഫീസ്. ഇത് അംഗീകരിയ്ക്കാതെ നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ നാലു മുതല്‍ എട്ടു ലക്ഷം വരേയും ക്ലിനിക്കല്‍ വിഭാഗത്തില്‍ 12 മുതല്‍ 16 ലക്ഷം വരെയും ഫീസ് ഈടാക്കുമെന്ന നിലപാടിലാണ് കൗണ്‍സില്‍. പിഎ മുഹമ്മദ് കമ്മറ്റിയ്ക്ക് ഫീസ് നിശ്ചയിക്കാനുള്ള അധികാരമില്ലെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വാദം.












Click it and Unblock the Notifications