Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ്‌ ഏഴു വഴിയാത്രക്കാരെ കുത്തി

ഭീവണ്ടി: മാനസിക നിലതെറ്റിയ യുവാവ് ഏഴു വഴിയാത്രക്കാരെ കുത്തി. മഹാരാഷ്ട്രയിലെ താന ജില്ലയിലുളള ഭീവണ്ടിയിലാണ് സംഭവം. ദീപക് യാദവെന്ന 40 കാരനാണ് വഴിയാത്രക്കാരായ ഏഴു പേരെ കുത്തിയ ശേഷം തനിയെ കുത്തി മുറിവേല്‍പ്പിച്ചത്.
യാദവുള്‍പ്പെടെ കുത്തേറ്റ ഏഴു പേരുടേയും നില അതീവഗുരുതരമാണ്. ഇവരെ താനെ സിവില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിയ്ക്കുകയാണ്. തെംഹര്‍ സ്വദേശിയായ ദീപക് ഭീവണ്ടിയില്‍ ജോലി നോക്കിവരികയായിരുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് ദീപക് തന്നെ കുത്തിയതെന്ന് ദീപകിന്റെ ആദ്യ ഇരയായ മഹേന്ദ്ര മാജി (47) പറഞ്ഞു. തന്നെ ചീത്ത വിളിച്ചു കൊണ്ടിരുന്ന ദീപകിനോട് കാര്യമെന്താണെന്ന് ചോദിച്ചപ്പോഴേയ്ക്കും കുത്തുകയായിരുന്നുവെന്നാണ് മഹേന്ദ്ര മാജി പോലീസിനോട് പറഞ്ഞത്.

മാജിയെ കുത്തുന്നതു കണ്ടു നിന്നവര്‍ ദീപകിനെ പിന്‍തിരിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവരേയും ദീപക് കുത്തി പരിക്കേല്‍പ്പിയ്ക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ദീപകിന്റെ ആക്രമണം കണ്ട് സമീപവാസികളായ ചില വീട്ടുകാര്‍ ശാന്തി നഗര്‍ പോലീസില്‍ വിവരമറിയ്ക്കുകയായിരുന്നു.

ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് ദീപകിനെ കീഴടക്കാനായത്. പോലീസ് ഇയാളെ കുത്തേറ്റ മറ്റാളുകള്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദീപക് യാദവിന്റെ മാനസിക നില തെറ്റിയതാണ് ഇത്തരമൊരു സംഭവത്തിലേയ്ക്ക് വഴിവച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+