കാന്‍സര്‍ രോഗബാധിതനാണെന്ന് ഷാവേസ്

ടെലിവിഷനിലൂടെ വെനസ്വേലയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം തന്റെ രോഗകാര്യം വെളിപ്പെടുത്തിയത്. ആഴ്ചകളായി ഷാവേസിന്റെ ആരോഗ്യം സംബന്ധിച്ച് വെനസ്വേലയില്‍ പരക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
താന്‍ ഉടന്‍ പൂര്‍ണമായി സുഖം പ്രാപിക്കുമെന്നും ഒരു ശസ്ത്രക്രിയയ്ക്കു കൂടി വിധേയനാകേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍,വെനസ്വേലയിലേക്ക് എന്നു മടങ്ങുമെന്ന കാര്യം ഷാവേസ് വ്യക്തമാക്കിയിട്ടില്ല.
ഹവാനയിലെ സിമേക് ആശുപത്രിയില്‍ ജൂണ്‍ 10നാണ് ഷാവേസ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. അതിനു ശേഷം ആദ്യമാണ് ഷാവേസ് സ്വന്തം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഹ്യൂഗോ ഷാവേസ് കഴിഞ്ഞദിവസം ടെലിവിഷനില്‍ ക്യൂബയിലെ ഫിഡല്‍ കാസ്ട്രോയോടൊപ്പം പ്രത്യക്ഷപ്പെട്ടത് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന സൂചന നല്‍കിയിരുന്നു.
ഇതേസമയം, അര്‍ബുദ ബാധിതനായ ഷാവേസ് അധികാരത്തില്‍ നിന്നൊഴിയുമെന്നും ഷാവേസിന്റെ സഹോദരന് ഏഡന്‍ ഷാവേസ് അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈയേല്ക്കാന് നീക്കം നടത്തുകയാണെന്നും വെനസ്വേലയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications