കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ രോഗബാധിതനാണെന്ന് ഷാവേസ്

  • By Lakshmi
Google Oneindia Malayalam News

Hugo Chavez
ഹവാന: താന്‍ അര്‍ബുദ രോഗബാധിതനാണെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വെളിപ്പെടുത്തി. ക്യൂബയില്‍ താന്‍ അര്‍ബുദ രോഗത്തിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കാണ് വിധേയനായതെന്നും അദ്ദേഹം അറിയിച്ചു.

ടെലിവിഷനിലൂടെ വെനസ്വേലയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം തന്റെ രോഗകാര്യം വെളിപ്പെടുത്തിയത്. ആഴ്ചകളായി ഷാവേസിന്റെ ആരോഗ്യം സംബന്ധിച്ച് വെനസ്വേലയില്‍ പരക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.

താന്‍ ഉടന്‍ പൂര്‍ണമായി സുഖം പ്രാപിക്കുമെന്നും ഒരു ശസ്ത്രക്രിയയ്ക്കു കൂടി വിധേയനാകേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍,വെനസ്വേലയിലേക്ക് എന്നു മടങ്ങുമെന്ന കാര്യം ഷാവേസ് വ്യക്തമാക്കിയിട്ടില്ല.

ഹവാനയിലെ സിമേക് ആശുപത്രിയില്‍ ജൂണ്‍ 10നാണ് ഷാവേസ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. അതിനു ശേഷം ആദ്യമാണ് ഷാവേസ് സ്വന്തം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഹ്യൂഗോ ഷാവേസ് കഴിഞ്ഞദിവസം ടെലിവിഷനില്‍ ക്യൂബയിലെ ഫിഡല്‍ കാസ്‌ട്രോയോടൊപ്പം പ്രത്യക്ഷപ്പെട്ടത് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന സൂചന നല്‍കിയിരുന്നു.

ഇതേസമയം, അര്‍ബുദ ബാധിതനായ ഷാവേസ് അധികാരത്തില്‍ നിന്നൊഴിയുമെന്നും ഷാവേസിന്റെ സഹോദരന്‍ ഏഡന്‍ ഷാവേസ് അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈയേല്‍ക്കാന്‍ നീക്കം നടത്തുകയാണെന്നും വെനസ്വേലയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

English summary
President Hugo Chavez's announcement that he had surgery to remove a cancerous tumor has shaken up Venezuelan politics ahead of what was already looking like a tight race for the 2012 election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X