നവതിയുടെ നിറവില്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍

ബെയ്ജിങിലെ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. അംഗസംഖ്യ 80 ദശലക്ഷം കവിഞ്ഞതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന ബഹുമതി നേടിയത്.
1921 ല്‍ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ഷാംഗ്ഹായിയില്‍ വച്ച് പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ വെറും 50 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 1949ല്‍ ചിയാംഗ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ കീഴടക്കി മാവോ അധികാരം പിടച്ചടക്കുമ്പോള്‍ അംഗസംഖ്യ 4.5 ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ നിന്നാണ് അംഗസംഖ്യ ഇപ്പോള്‍ 80 ദശലക്ഷം പിന്നിട്ടിരിയ്ക്കുന്നത്.
സാമ്പത്തിക സൈനിക ശക്തികളില്‍ അമേരിക്കയെ കടത്തിവെട്ടാനുള്ള വെമ്പലിലാണ് ചൈനയിപ്പോള്‍. കടലിനു കുറുകെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം കഴിഞ്ഞദിവസം തുറന്നുനല്‍കിയതും രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ ട്രയല്‍ നടത്താന്‍ ആരംഭിച്ചതും 5 മണിക്കൂര്‍ കൊണ്ട് 1318 കിലോമീറ്റര്‍ ഓടിയെത്തുന്ന ബെയ്ജിങ്-ഷാങ്ഷായി അതിവേഗ തീവണ്ടി ഓടിത്തുടങ്ങിയതുമെല്ലാം നവതിയാഘോഷത്തിന്റെ ഭാഗമായിട്ടാണ്.












Click it and Unblock the Notifications